2020 നവംബർ 7 ന് നടന്ന യു.പി സ്കൂൾ ടീച്ചർ പരീക്ഷയിലെ മനശ്ശാസ്ത്രം .. ഉത്തരവും വിശദീകരണവും
November 21, 2020 2021-01-02 18:222020 നവംബർ 7 ന് നടന്ന യു.പി സ്കൂൾ ടീച്ചർ പരീക്ഷയിലെ മനശ്ശാസ്ത്രം .. ഉത്തരവും വിശദീകരണവും

2020 നവംബർ 7 ന് നടന്ന യു.പി സ്കൂൾ ടീച്ചർ പരീക്ഷയിലെ മനശ്ശാസ്ത്രം .. ഉത്തരവും വിശദീകരണവും
1. ചോദ്യം.
13 വയസുള്ള റോണിയുടെ മാനസിക വയസ്സ് ‘8’ ആണ് എങ്കിൽ ബുദ്ധിമാനത്തിന്റെ അടിസ്ഥാനത്തിൽ റോണി ഏത് വിഭാഗത്തിൽ പെടും?
ശരാശരി
മൂഡബുദ്ധി
മന്ദബുദ്ധി
ക്ഷീണബുദ്ധി
ഉത്തരം ബി , മൂഢ ബുദ്ധി
റോണിയുടെ ബുദ്ധിമാനം = മാനസിക വയസ്സ് / കാലിക വയസ് X 100
= 8 / 13 X 100
= 61.53
ബുദ്ധി മാനത്തിന്റെ അടിസ്ഥാനത്തിലുള്ള വർഗീകരണം
30 – ൽ താഴെ ജഡ ബുദ്ധി
30 – 50 – ക്ഷീണ ബുദ്ധി
50 – 70 – മൂഢ ബുദ്ധി
70 – 85 – മന്ദ ബുദ്ധി
85- 115 – ശരാശരി ബുദ്ധി
115-130 – ശ്രേഷ്ഠ ബുദ്ധി
130 ൽ കൂടുതൽ – ധിഷണാശാലി
റോണിയുടെ ബുദ്ദിമാനം 50-70 – ൽ ഉൾപ്പെടുന്നതിനാൽ മൂഢ ബുദ്ധി വിഭാഗത്തിലായിരിക്കും
2. ചോദ്യം.
ക്രിയാഗവേഷണത്തിന്റെ ഗവേഷണത്തിന് ഉപജ്ഞാതാവ് ആര്?
വില്യം വുഡ്
സ്റ്റീഫൻ എം കോറി
ലേറ്റനേർ വിമർ
ജെ എൽ മോറെനോ
ഉത്തരം ബി , സ്റ്റീഫൻ എം കോറി
വില്യം വുണ്ട് – ആദ്യ മനശ്ശാസ്ത്ര ലബോറട്ടറി സ്ഥാപിച്ചു, പരീക്ഷണ മനശ്ശാസ്ത്രത്തിന്റെ പിതാവ്
ലെറ്റിനെർ വിമർ – ക്ലിനിക്കൽ സൈക്കോളജി എന്ന പദം ആദ്യമായി ഉപയോഗിച്ചു
ജെ.എൽ മൊറീനോ – സാമൂഹ്യ ബന്ധ പരിശോധന വികസിപ്പിച്ചു
3. ചോദ്യം.
മക്കളില്ലാത്ത ധനാദ്യനായ തോമസ് ,സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു. ഇത് ഏത് തരം സമയോജന തന്ത്രമാണ്
ഉത്തരം സി , ഉദാത്തീകരണം
ഉദാത്തീകരണം – അസ്വീകാര്യമായ ആഗ്രഹങ്ങളെ ശക്തമായ സാമൂഹ്യഅംഗീകാരമുള്ള പാതയിലേക്ക് തിരിച്ച വിടുന്ന പ്രക്രിയയാണ് ഉദാത്തീകരണം
4. ചോദ്യം.
ആശയ രൂപീകരണത്തിന്റെ പ്രക്രിയാ ഘട്ടങ്ങൾ താഴെ പറയുന്നവയിൽ ഏതാണ് ?
A ) സംവേദനം -> വർഗീകരണം –> പ്രത്യക്ഷണം -> സാമാന്യവത്കരണം
B ) സംവേദനം – പ്രത്യക്ഷണം – വർഗീകരണം – > സാമാന്യവത്കരണം
C ) പ്രത്യക്ഷണം – വർഗീകരണം – സംവേദനം – > സാമാന്യവത്കരണം
D ) വർഗീകരണം – സംവേദനം – പ്രത്യക്ഷണം – > സാമാന്യവത്കരണം
ഉത്തരം: ആശയ രൂപീകരണത്തിന്റെ പ്രക്രിയ ഘട്ടങ്ങൾ
ഉത്തരം ബി
സംവേദനം, പ്രത്യക്ഷണം, വർഗീകരണം, സാമാന്യവൽക്കരണം
5. ചോദ്യം.
ജീൻ പിയാഷെയുടെ അഭിപ്രായത്തിൽ ഞാൻ കരഞ്ഞാൽ അമ്മ വരും , വസ്തുക്കൾ താഴെയിട്ടാൽ ഒച്ചയുണ്ടാവും ‘ എന്നിങ്ങനെ കാര്യകാരണ ബന്ധങ്ങളെക്കുറിച്ച് ആദ്യധാരണ ഉടലെടുക്കുന്ന വൈജ്ഞാനിക വികാസ ഘട്ടമാണ്
A ) മൂർത്തമനാ വ്യാപാരഘട്ടം
B ) ഔപചാരികമനോ വ്യാപാരഘട്ടം
C ) പ്രഗ്മനോ വ്യാപാരഘട്ടം
D ) സംവദക ചാലക ഘട്ടം
ഉത്തരം സി
പിയാഷെയുടെ സിദ്ധാന്ത പ്രകാരം കുട്ടിക്ക് കാര്യകാരണ ബന്ധങ്ങളെക്കുറിച്ച ആദ്യധാരണ ഉടലെടുക്കുന്നത് പ്രാഗ്മനോ വ്യാപാരഘട്ടത്തിലാണ്
6. ചോദ്യം.
പഠിതാവ് തന്റെ പഠനത്തെ വിമർശനാത്മകമായി സ്വയം വിലയിരുത്തുന്ന രീതിയാണ്
A ) പഠനത്തെ വിലയിരുത്തൽ
B ) പഠനത്തിനായുള്ള വിലയിരുത്തൽ
C ) പഠനം തന്നെ വിലയിരുത്തൽ
D ) പഠനത്തെ ആന്തരികമായി വിലയിരുത്തൽ
ഉത്തരം: സി , പഠനം തന്നെ വിലയിരുത്തൽ
പഠനം തന്നെ വിലയിരുത്തൽ – ഒരു കുട്ടി തന്റെ പ്രവർത്തനങ്ങളെ സ്വയം വിമർശനാത്മകമായി പരിശോദിച്ചു
തന്റെ കഴിവുകളും പരിമിതികളും തിരിച്ചറിയുന്ന പ്രക്രിയയാണിത് ‘
87. ചോദ്യം.
അതീത ചിന്ത ( Meta Cognition ) എന്ന ആശയം മുന്നോട്ട് വച്ചത് ആര് ?
A ) ഫ്ളേവൽ
B ) കാൾ റോജേഴ്സ്
C ) ആർബി കാറ്റൽ
D ) വില്യം റീച്ച്
ഉത്തരം എ , ഫ്‌ളെവൽ
അതീത ചിന്തയുടെ പിതാവ് എന്നും അറിയപ്പെടുന്നത് ഫ്‌ളവൽ ആണ് . അതീത ചിന്തയെ ലളിതമായി ചിന്തയെക്കുറിച്ചുള്ള ചിന്ത എന്ന് വിശേഷിപ്പിക്കാം
8. ചോദ്യം.
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക .
A ) ഘട്ടസിദ്ധാന്തം – ജീൻപിയാഷ
B ) ബോധനോദ്ദേശ്യ വർഗീകരണം-ബെഞ്ചമിൻ ബ്ലൂം
C ) സഹവർത്തിത പഠനം- വൈഗോട്സ്കി
D ) വ്യക്തികേന്ദ്രീകൃത സിദ്ധാന്തം- ആൽപ്പോർട്ട്
ഉത്തരം: എ , ഘട്ട സിദ്ധാന്തം- പിയാഷെ
മറ്റു ഓപ്ഷനുകളെക്കാൾ കൂടുതൽ അനുയോജ്യമായത് , പിയാഷെയുടെ സിദ്ധാന്തം വൈജ്ഞാനിക വികസന ഘട്ട സിദ്ധാന്തം എന്ന് അറിയപ്പെടുന്നു
9. ചോദ്യം.
താഴെ കൊടുത്തിരിക്കുന്നവരിൽ കൂട്ടത്തിൽ പെടാത്തത് ആര് ?
A ) മാക്സ് വെർതീമർ
B ) ജോൺ മേയർ
C ) ഡാനിയൽ ഗോൾമാൻ
D ) പീറ്റർ സലോവ
ഉത്തരം: എ, മാക്സ് വെർത്തീമർ
മാക്സ് വെർത്തീമർ ഗെസ്റ്റാൾട്ട് മനഃശാസ്ത്രവുമായി ബന്ധപ്പെട്ട കിടക്കുന്നു
മറ്റു മൂന്നു പേർ വൈകാരിക ബുദ്ധിയുമായി ബന്ധമുള്ളവരാണ്
10. ചോദ്യം.
മനുഷ്യ മനസ്സിലെ ‘ പോലീസ് ഫോഴ്സ് എന്ന് അറിയപ്പെടുന്നത്
A ) ഇദ്ദ്
B ) അഹം
C ) അത്യഹം
D ) മുകളിൽ പറഞ്ഞതെല്ലാം
ഉത്തരം: ബി , അഹം
അഹം ( ego ) മനുഷ്യമനസ്സിലെ പോലീസ് ഫോഴ്സ് എന്നറിയപ്പെടുന്നു.
ഇദ്ധിന്റെ പ്രവർത്തികളെ പരിശോധിക്കുന്നത് യാഥാർഥ്യ തത്വത്തിൽ പ്രവർത്തിക്കുന്ന ഈഗോയുടെ സവിശേഷതയാണ്
11.ചോദ്യം.
ഒരു ക്ലാസിൽ സോഷ്യഗ്രാം തയ്യാറാക്കിയപ്പോൾ ലീന എന്ന കുട്ടി അനുവിനെയും ; അനു എന്ന കുട്ടി കരിഷമയെയും , കരിഷ്മ , ലീനയെയും കൂട്ടുകാരായി നിർദ്ദേശിച്ചതായി കണ്ടു . ഇത്തരം കൂട്ടങ്ങളുടെ പേരാണ്
A ) ക്ലിക്കുകൾ
B ) ഗ്യാങ്ങുകൾ
C ) ദ്വന്ദ്വങ്ങൾ
D ) താരങ്ങൾ
ഉത്തരം: എ ക്ലിക്കുകൾ
രണ്ട കുട്ടികൾ പരസ്പരം നിർദ്ദേശിക്കുകയാണെങ്കിൽ അവർ ദ്വന്ദങ്ങൾ എന്നറിയപ്പെടുന്നു
വളരെ കൂടുതൽ അംഗങ്ങൾ ഒരു ചങ്ങല പോലെ നിർദ്ദേശിക്കുമ്പോൾ ഗ്യാങ്ങുകൾ രൂപപ്പെടും
കൂടുതൽ വ്യക്തികളാൽ നിർദ്ദേശിക്കപ്പെടുന്നവർ താരങ്ങൾ എന്നാണറിയപ്പെടുന്നത്
12. ചോദ്യം .
ജയകൃഷ്ണൻ ഒരു നാവികനാണ് . കുമാർ ഒരു ആർക്കിടെക്റ്ററാണ് . ഇവരിൽ കാണപ്പെടുന്നത് ഏത് തരം ബഹുമുഖ ബുദ്ധിയാണ് ?
A ) ആന്തരിക വൈയക്തിക ബുദ്ധി
B ) പ്രകൃതിപരമായ ബുദ്ധി
C ) ദൃശ്യസ്ഥലപരമായ ബുദ്ധി
D ) ശാരീരിക ചലനപരമായി
ഉത്തരം: സി , ദൃശ്യ സ്ഥലപരമായ ബുദ്ധി
നല്ല ദിശാബോധം, ചിത്രരചനാ , പെയിന്റിംഗ് എന്നിവയൊക്കെ ഇത്തരം ബുദ്ധയുള്ളവരുടെ സവിശേഷതയാണ്
അതിനാൽ നാവികന്, ആർക്കിടെക്ട എന്നീ കർമ്മ പദങ്ങൾ ദൃശ്യ സ്ഥലപരമായ ബുദ്ധിയോട് യോജിക്കുന്നു
13. ചോദ്യം.
” പഠിതാക്കൾക്ക് അഹംബോധവും അവർ മുമ്പ് പരിചയപ്പെട്ട ആത്മാദരം , ആത്മാഭി മാനം തുടങ്ങിയ ആശയങ്ങളുമായി താരതമ്യം ചെയ്യുന്നതിന് അവസരവും നൽകണം ‘ എന്നത് ആരുടെ തത്വമാണ്
A ) കാൾ റോജേഴ്സ്
B ) വാട്സൺ
C ) സിഗ്ലണ്ട് ഫായ്ഡ്
D ) തോൺഡെക്ക്
ഉത്തരം: എ, കാൾ റോജേഴ്‌സ്’
ഓരോ വ്യക്തിക്കും തന്റെ വിധിയെ തിരുത്തിയെഴുതാനും തന്റെ സ്വത്വത്തെ താനാഗ്രഹിക്കുന്ന രീതിയില്‍ സാക്ഷാത്കരിക്കാനും കഴിയുമെന്ന് ഉദ്ഘോഷിച്ച വ്യക്തിയാണ് കാള്‍ റോജേഴ്സ്. വ്യക്തിയുടെ ആത്മബോധത്തെ തട്ടിയുണര്‍ത്തുകയാണ് വേണ്ടത്. കുട്ടികളുടെ കാര്യത്തില്‍ അധ്യാപകര്‍ ഈ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് റോജേഴ്സ് കരുതുന്നു. പ്രശ്നങ്ങള്‍ പരിഹരിച്ചുകൊടുക്കുകയല്ല വേണ്ടത്. മറിച്ച് അത് സ്വയം പരിഹരിക്കാനുള്ള കഴിവും ആത്മവിശ്വാസവും വളര്‍ത്തുകയാണ്.
ഒരു വ്യക്തിക്കും മറ്റൊരാളെ പഠിപ്പിക്കാനാവില്ലെന്നും മറിച്ച് പഠനത്തെ സുഗമമാക്കാനേ സാധിക്കൂ എന്നും റോജേഴ്സ് ചൂണ്ടിക്കാട്ടി. ഫലപ്രദമായ പഠനത്തിന് ചില ഉപാധികള്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നു.
14. ചോദ്യം.
” പ്രതിക്രിയാധ്യാപനം ‘ ആരുടെ ആശയമാണ് ?
A ) കോൾബർഗ്
B ) ബ്രൂണർ
C ) ജീൻ പിയാഷെ
D ) വൈഗോട്സി
ഉത്തരം: ബി , വൈഗോട്സ്കി
പ്രതിക്രിയാധ്യാപനത്തിലെ 4 ഘട്ടങ്ങൾ
ചോദ്യം ചോദിക്കൽ, സംഗ്രഹിക്കൽ, വിശദീകരിക്കൽ, പ്രവചിക്കൽ എന്നിങ്ങനെയാണ്
15. ചോദ്യം.
ചിത്രത്തിൽ , എട്ട് രേഖാഖണ്ഡങ്ങളെ നാല് സെറ്റ് രേഖാഖണ്ഡങ്ങളായി പ്രത്യക്ഷണം ചെയ്യുന്നു . ഈ പ്രതിഭാസത്തിന്റെ പേരാണ്
A ) സാമീപ്യനിയമം
B ) സാമ്യതാനിയമം
C ) സംപൂർണ നിയമം
D ) തുടർച്ചാ നിയമം
ഉത്തരം: എ സാമീപ്യ നിയമം
അടുത്തടുത്തുള്ളവയെ കൂട്ടമായി കാണുന്നത് സാമീപ്യ നിയമത്തിന്റെ ഫലമായാണ്
16. ചോദ്യം
‘ഓർമയുടെ അടിസ്ഥാന ഘടകങ്ങളിൽ പെടുന്നത് ഏത് ?
A ) ധാരണ
B ) അനുസ്മരണം
C ) തിരിച്ചറിവ്
D ) മുകളിൽ പറഞ്ഞവയെല്ലാം
ഉത്തരം: ഡി , മുകളിൽ പറഞ്ഞവയെല്ലാം
ധാരണ, അനുസ്മരണം, തിരിച്ചറിവ് എന്നിവയെല്ലാം ഓർമ്മയുടെ അടിസ്ഥാന ഘടകങ്ങളിൽ ഉൾപ്പെടുന്നു
17. ചോദ്യം.
” സ്കൂൾ പ്രായം ‘ എന്ന് എറിക്സൺ വിളിച്ച കാലഘട്ടമാണ്?
A ) മുൻകൈയ്യെടുക്കൽ /കുറ്റബോധം
B ) സ്വാശ്രയത്വം /ലജ്ജ
C ) കർമോത്സുകത /അപകർഷത
D ) വ്യക്തിത്വസ്ഥാപനം /വ്യക്തിത്വ പ്രതിസന്ധി
ഉത്തരം: സി
എറിക്സന്റെ മനോസാമൂഹ്യ വികസ സിദ്ധാന്ത പ്രകാരം
നാലാമത്തെ ഘട്ടമായ കർമ്മോത്സുകത/ അപകർഷതയെ സ്കൂൾ പ്രായം എന്ന വിളിക്കുന്നു
മറ്റുള്ളവരോട് കൂട്ടുകൂടാനും വരുടെ അംഗീകാരം നേടിയെടുക്കാനും സാധിക്കുമ്പോൾ കർമ്മോത്സുകതയും അല്ലെങ്കിൽ അപകര്ഷതയും കുട്ടികൾ നേരിടുന്നു
18. ചോദ്യം.
എബ്രഹാം മാസല്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ശാരീരികാവശ്യങ്ങൾ എന്നതിന്റെ തൊട്ടു മുകളിൽ വരുന്ന ആവശ്യമാണ്
A ) സൗന്ദര്യാത്മകം
B ) ആദരിക്കപ്പെടുക
C ) സ്നേഹിക്കപ്പെടുക
D ) സുരക്ഷിതത്വം
ഉത്തരം: ഡി സുരക്ഷിതത്വം
മാസ്‌ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിലെ രണ്ടാം ഘട്ടമാണിത് .
19. ചോദ്യം.
ബുദ്ധിയുടെ g ‘ ഘടകത്തിന്റെ സവിശേഷതകളിൽ പെടാത്തത് ഏത് ?
A ) ജന്മസിദ്ധമാണ്
B ) സ്ഥിരമാണ്
C ) പരിസ്ഥിതിയിൽ നിന്ന് ആർജ്ജിക്കപ്പെടുന്നു
D ) പെതുവായ മാനസിക ശക്തി വിശേഷമാണ്
ഉത്തരം: സി , പരിസ്ഥിതിയിൽ നിന്ന് ആർജിക്കപ്പെടുന്നു
സ്പെയർമാൻ അവതരിപ്പിച്ച ദ്വിഘടക സിദ്ധാന്ത പ്രകാരം ബുദ്ധിയുടെ g ഘടകം ജന്മസിദ്ധമാണ്
20. ചോദ്യം.
‘ലൈംഗിക ചൂഷണം കൂടി വരുന്ന ഈ കാലഘട്ടത്തിൽ കൗമാരക്കാർക്ക് വളരെ അത്യാവശ്യമായി നൽകേണ്ട കൗൺസലിങ് ആണ്
A ) സുകര കൗൺസലിങ്
B ) പ്രതിരോധ കൗൺസലിങ്
C ) പ്രതിസന്ധി നിവാരണ കൗൺസലിങ്
D ) വികസന കൗൺസലിങ്
ഉത്തരം: ഡി പ്രതിരോധ കൗൺസിലിങ്
ഭാവിയിൽ വരാണ് സാധ്യതയുള്ള പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാൻ കുട്ടികളെ തയ്യാറെടുപ്പിക്കലാണ് പ്രതിരോധ കൗൺസിലിങ്.
നേരത്തെ തുടങ്ങാം…. വിജയമുറപ്പിക്കാം.
High School Assistant (H.S.A).
• Social Science.
• Malayalam.
• English.
• Mathematics.
• Natural Science.
വിശദവിവരങ്ങൾക്കായി
8907777456 ൽ വിളിക്കുക.