HSA Social Science – ഏതു ജില്ലയിൽ അപേക്ഷിക്കണം?
July 4, 2021 2021-07-04 0:05HSA Social Science – ഏതു ജില്ലയിൽ അപേക്ഷിക്കണം?
ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് സർക്കാർ ഹൈസ്കൂളുകളിലെ സോഷ്യൽ സയൻസ് അധ്യാപക തസ്തികയിലേക്ക് പി. എസ്.സി അപേക്ഷ ക്ഷണിച്ചത്.
സ്ഥാനം | ജില്ല | നിലവിലെ നിയമനങ്ങൾ | റാങ്ക് പട്ടിക നിലവിൽ വന്ന തിയ്യതി | അവസാന നിയമന ശുപാർശയുടെ തിയ്യതി |
1. | മലപ്പുറം. | 172 | 17-10-2018 | 04-05-2021 |
2 | കോഴിക്കോട്. | 101 | 25-09-2018 | 10-03-2021 |
3 | കണ്ണൂർ. | 88 | 25-09-2018 | 08-06-2021 |
4 | തിരുവനന്തപുരം. | 87 | 17-09-2018 | 14-08-2020 |
5 | കാസർഗോഡ്. | 83 | 23-10-2018 | 12-11-2020 |
6 | കൊല്ലം. | 82 | 07-09-2018 | 09-04-2021 |
7 | പാലക്കാട്. | 64 | 03-10-2018 | 04-04-2021 |
8 | തൃശ്ശൂർ. | 53 | 17-08-2018 | 04-06-2021 |
9 | വയനാട്. | 43 | 06-09-2018 | 13-04-2021 |
10 | എറണാകുളം. | 39 | 13-09-2018 | 19-02-2021 |
11 | ഇടുക്കി. | 25 | 17-08-2018 | 04-06-2021 |
12 | ആലപ്പുഴ. | 18 | 26-07-2018 | 06-11-2020 |
13 | പത്തനം തിട്ട. | 16 | 26-06-2018 | 14-10-2020 |
14 | കോട്ടയം. | 13 | 03-09-2018 | 14-08-2020 |
2012 ലാണ് ഇതിനു മുമ്പ് ക്ഷണിച്ചത്. ജൂലൈ 7 ആണ് അപേക്ഷിക്കേണ്ട അവസാന തിയ്യതി. ജില്ലാടിസ്ഥാനത്തിലുള്ള തെരെഞ്ഞെടുപ്പായതിനാൽ 14 ൽ ഏതു ജില്ലയിൽ അപേക്ഷിക്കണമെന്ന സംശയം ഉദ്യോഗാർത്ഥികൾക്കുണ്ട്. ജില്ല തെരെഞ്ഞെടുക്കുമ്പോൾ ഏതൊക്കെ വസ്തുതകൾ പരിഗണിക്കണം.
•സ്കൂളുകളിൽ ദിവസവും പോയി വരേണ്ടവരാണെങ്കിൽ സ്വന്തം ജില്ലയോ സമീപ ജില്ലകളോ തെരെഞ്ഞെടുക്കാം.
• മാറിത്താമസിക്കാൻ തയ്യാറുള്ളവർക്ക് ജില്ല തെരെഞ്ഞെടുക്കുമ്പാൾ കൂടുതൽ സ്വാതന്ത്ര്യമുണ്ട്.
• ഒഴിവുകളുടെ എണ്ണമാണ് മറ്റൊരു മുഖ്യ ഘടകം. ഇപ്പോൾ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ 2018ൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ നിന്നും വിവിധ ജില്ലകളിൽ എത്ര നിയമനങ്ങൾ നടന്നു എന്നതാണ് പരിഗണിക്കേണ്ടത്.
ജില്ലാ ക്രമത്തിൽ.
ഓരോ ജില്ലയിലെയും Cut Off മാർക്ക് വ്യത്യാസപ്പെട്ടിരിക്കും.
2018ലെ സോഷ്യൽ സയൻസിൻ്റെ വിവിധ ജില്ലകളിലെ കട്ട് ഓഫ് മാർക്കുകൾ ചുവടെ കൊടുത്തിരിക്കുന്നു.
സ്ഥാനം | ജില്ല | കട്ട് ഓഫ് മാർക്ക് |
1. | മലപ്പുറം. | 59.33 |
2. | കോഴിക്കോട് | 58.00 |
3. | പാലക്കാട്. | 55.67 |
4 | കണ്ണൂർ. | 54.67 |
5 | തിരുവനന്തപുരം. | 53.67 |
6 | തൃശ്ശൂർ. | 53.33 |
7 | വയനാട്. | 51.67 |
8 | കൊല്ലം. | 51.33 |
9 | കാസർഗോഡ്. | 51.33 |
10 | ഇടുക്കി. | 50.00 |
11 | കോട്ടയം | 48.67 |
12 | പത്തനംതിട്ട. | 48. 33 |
13 | ആലപ്പുഴ. | 47.67. |
14 | എറണാകുളം | 47.21 |
അപേക്ഷകരുടെ എണ്ണവും പ്രതീക്ഷിക്കുന്ന ഒഴിവുകളുടെ എണ്ണവും പരിഗണിക്കാവുന്നതാണ്.
2021 ജൂൺ 25 വരെയുള്ള എണ്ണമാണ് ചുവടെ കൊടുത്തിരിക്കുന്നത്.
സ്ഥാനം | ജില്ല | അപേക്ഷകരുടെ എണ്ണം |
1 | മലപ്പുറം. | 2875 |
2 | പാലക്കാട്. | 1560 |
3 | കോഴിക്കോട്. | 1285 |
4 | കണ്ണൂർ. | 1070 |
5 | തൃശ്ശൂർ. | 1190 |
6 | തിരുവനന്തപുരം. | 1160 |
7 | കാസർഗോഡ്. | 1015 |
8 | കൊല്ലം. | 950 |
9 | എറണാകുളം. | 920 |
10 | വയനാട്. | 440 |
11 | കോട്ടയം. | 380 |
12 | ഇടുക്കി. | 290 |
13 | ആലപ്പുഴ. | 260 |
14 | പത്തനം തിട്ട. | 215 |
ഏത് ജില്ലയിൽHSA സോഷ്യൽ സയൻസ് പരീക്ഷക്കായി അപേക്ഷിച്ചാലും കൂടെ മത്സരിക്കുന്നവരേക്കാൾ മാർക്കു നേടുക എന്നതാണ് ഏറ്റവും പ്രധാനം . അതു കൊണ്ട് പരീക്ഷാ പരിശീലനവും മികച്ചതായിരിക്കണം. HSA പരീക്ഷകളിൽ ഏറ്റവും കൂടുതൽ വിജയികളെ സമ്മാനിച്ച Directon പരിശീലനത്തിൻ്റെ വിശദാംശങ്ങളറിയാൻ
8907777456 എന്ന നമ്പറിലേക്ക് വിളിക്കുക.